ന്യൂഡൽഹി : ആഫ്രിക്കൻ രാജ്യങ്ങളിൽ പടരുന്ന ഒമൈക്രോൺ കൊവിഡ് വകഭേദത്തെ ചെറുക്കാൻ ഇപ്പോൾ നിലവിലുള്ള കൊവിഡ് വാക്സിനുകൾ ഫലപ്രദമല്ലെന്ന് ഐ സി എം ആർ മേധാവിയുടെ വെളിപ്പെടുത്തൽ. ഒമൈക്രോണിൽ കൂടുതൽ മ്യൂട്ടേഷനുകൾ ഉണ്ടെന്നും അതിനാൽ നിലവിലുള്ള വാക്സിനുകൾ ഫലപ്രദമല്ലെന്നും എപ്പിഡെമിയോളജി ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസ് വിഭാഗം മേധാവി ഡോ സമീരൻ പാണ്ട അഭിപ്രായപ്പെട്ടു.
ലോകാരോഗ്യ സംഘടന ഒമൈക്രോണിനെ 'ആശങ്കയുടെ വകഭേദം' എന്നാണ് വിശേഷിപ്പിക്കുന്നത്. ജനിതക വ്യതിയാനങ്ങൾ വരുന്ന ഈ വകഭേദത്തിന് പ്രതിരോധ കുത്തിവയ്പ്പുകളെയും കൊവിഡ് ചികിത്സകളെയും ചെറുക്കാനുള്ള കഴിവ് കൂടുതലാണ്. നിലവിൽ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ ഡെൽറ്റ വേരിയന്റിനേക്കാൾ വളരെ കൂടുതൽ മ്യൂട്ടേഷനുകൾ പുതിയ വകഭേദത്തിലുണ്ട്.
It's a matter of time but there's a possibility but only time would tell along with follow up observations in terms of what's happening, infection as well as vaccines & the kind of immunity they produce: Dr Samiran Panda on if existing vaccines would be effective against #Omicron pic.twitter.com/DQqkB0Fzl7
— ANI (@ANI) November 27, 2021
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |