കോട്ടയം: വന്യജീവി ആക്രമണത്തിൽ നിന്നു കർഷകരെ രക്ഷിക്കാനും സ്വാഭാവിക റബറിന് 250 രൂപ എങ്കിലും താങ്ങുവില നിശ്ചയിക്കാനും നിയമനിർമാണം നടത്തണമെന്ന് പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി ചേർന്ന സർവകക്ഷി യോഗത്തിൽ തോമസ് ചാഴികാടൻ എം. പി ആവശ്യപ്പെട്ടു. കഴിഞ്ഞ നാലു വർഷമായി കേരളത്തിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും പ്രകൃതിക്ഷോഭവുമായി ആയിരക്കണക്കിന് കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ജില്ലകളിൽ ഉൾപ്പെടെ ഇത് ഇപ്പോഴും തുടരുന്നു. ഇതിനുള്ള നഷ്ടപരിഹാരം ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും എം പി സർവകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |