കൊച്ചി: ഭിന്നശേഷിക്കാരായ അസംഘടിത തൊഴിലാളികൾക്കായി പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രത്യേക ഇ-ശ്രം രജിസ്ട്രേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തൊഴിൽ സാമൂഹ്യനീതി വകുപ്പുകൾ സംയുക്തമായി എളംകുന്നപ്പുഴയിൽ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കറത്തേടം സർവീസ് സഹകരണ ബാങ്ക് ഹാളിൽ കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. അക്ഷയ, കോമൺസർവ്വീസ് സെന്റർ, ഐ.പി.പി.ബി എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എളംകുന്നപ്പുഴയിലെയും സമീപ പഞ്ചായത്തുകളിലെയും ഭിന്നശേഷിക്കാരായ അസംഘടിത തൊഴിലാളികൾ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലേബർ ഓഫീസർ പി.എം. ഫിറോസ് പദ്ധതി വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |