SignIn
Kerala Kaumudi Online
Tuesday, 24 May 2022 12.19 AM IST

മലയോരത്ത് വ്യാപകനാശം

rain

ആര്യനാട്: ശക്തമായ മഴയിൽ മലയോരത്ത് വ്യാപക നാശം. താഴ്ന്ന പ്രദേശങ്ങൾ പലയിടത്തും വെള്ളത്തിനടിയിലായി. കോട്ടൂർ കബിൾ മൂട് തോടിലേക്ക് മലവെള്ളമിറങ്ങി പ്രദേശം വെള്ളത്തിൽ മുങ്ങി.

മലവെള്ളപ്പാച്ചിലിൽ ചെറുമഞ്ചൽ ആയിരവില്ലി തമ്പുരാൻ ക്ഷേത്രത്തിന്റെ ചുറ്റുമതിൽ തകർന്നു. കാണിക്കവഞ്ചി, വിളക്കുകൾ, വിഗ്രഹങ്ങൾ എന്നിവ ഒഴുകിപ്പോയി. മൂന്ന് ലക്ഷത്തിലധികം രൂപയുടെ നാശമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.

പുറുത്തിപ്പാറ പഞ്ചായത്ത് സ്റ്റേഡിയത്തിലെ ഒരു വശത്തെ കരിങ്കൽ കെട്ട് റിവൈവൽ സെൻട്രൽ ചർച്ചിന്റെ സമീപത്തേക്ക് ഇടിഞ്ഞുവീണു. ഈ ഭാഗത്ത് കൂടി മഴവെള്ളം കുത്തിയെ‌ാലിച്ചെത്തി. പെ‌ാലീസ് ഒാഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്തിന്റെ വീടിന്റെ മതിലിടിഞ്ഞു. ആര്യനാട്, വെള്ളനാട് പഞ്ചായത്തുകളിലെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിലായി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.