ശിവഗിരി: 89-ാമത് ശിവഗിരി തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്ക് ഗുരുപൂജ പ്രസാദമായി അന്നദാനം നൽകുന്നതിനുള്ള പ്രഥമ സംഭാവന ന്യൂരാജസ്ഥാൻ മാർബിൾസ് മാനേജിംഗ് ഡയറക്ടറും എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റുമായ സി.വിഷ്ണുഭക്തനിൽ നിന്ന് തീർത്ഥാടന കമ്മിറ്റി ഭാരവാഹികൾ മഹാസമാധിയിൽ വച്ച് സ്വീകരിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, ട്രസ്റ്റ് ബോർഡംഗം സ്വാമി വിശാലാനന്ദ എന്നിവർ ചേർന്നാണ് തുക ഏറ്റുവാങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |