കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഡി ഫ്രൂട്സ് എന്ന കടയിലേക്ക് കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു കയറി. ആളപായം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്നലെ രാവിലെ 11.30 ഓടെ സ്റ്റാന്‍ഡ് ഭാഗത്ത് നിന്ന് ടി.ബി റോഡ് ഭാഗത്തേക്ക് എത്തിയ കാറാണ് കടയിലേയ്ക്ക് പാഞ്ഞു കയറിയത്. കാറിന്റെ ബ്രേക്ക് നഷ്ടമായതായി പറയുന്നു. വാഹനം പാഞ്ഞ് വരുന്നത് കണ്ട് വഴിയാത്രക്കാരും കടയിലുണ്ടായിരുന്നവരും ഒാടിമാറി. വണ്‍വേ ആയതിനാല്‍ എതിര്‍വശത്ത് നിന്ന് മറ്റ് വാഹനങ്ങള്‍ വരാതിരുന്നത് അപകടത്തിന്റെ തീവ്രത കുറച്ചു. കടയ്ക്ക് സാരമായ കേടുപാടുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |