SignIn
Kerala Kaumudi Online
Saturday, 21 May 2022 6.53 PM IST

തൃപ്രയാർ ഏകാദശി ദശമി വിളക്ക് ഭക്തിനിർഭരം

ekadesi-sasthave

തൃപ്രയാർ: തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തോട് അനുബന്ധിച്ചുള്ള ദശമി വിളക്ക് ഭക്തിനിർഭരം. ആയിരക്കണക്കിന് ഭക്തരാണ് ഭഗവാനെ വണങ്ങാനെത്തിയത്. രാവിലെ 9ന് പ്രശസ്ത സംഗീതജ്ഞർ പങ്കെടുത്ത പഞ്ചരത്‌ന കീർത്തനാലാപനം നടന്നു. വൈകിട്ട് മൂന്നിന് ശാസ്താവിനെ പുറത്തേക്കെഴുന്നള്ളിച്ചു.

തിരുവമ്പാടി ചന്ദ്രശേഖരൻ കോലം വഹിച്ചു. ഒല്ലൂക്കര ജയറാം, ചോപ്പീസ് കുട്ടിശങ്കരൻ എന്നീ ആനകൾ ഇടതും വലതും കൂട്ടായി. തൃപ്രയാർ രമേശൻ മാരാർ പഞ്ചവാദ്യം നയിച്ചു. ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രസന്നിധിയിലേക്ക് ഉത്സവപ്രേമികളുടെയും ഭക്തരുടെയും തിരക്കായിരുന്നു. രാത്രി പത്തിനായിരുന്നു ദശമി വിളക്ക്. അഞ്ചാനകളുടെ അകമ്പടിയോടെ സ്വർണ്ണക്കോലത്തിൽ ഭഗവാൻ എഴുന്നള്ളി. മേളത്തിന് തൃപ്രയാർ അനിയൻ മാരാർ നേത്യത്വം നൽകി.

മുമ്പ് അമ്പലം ശാസ്താ ക്ഷേത്രമായിരുന്നതിന്റെ തെളിവാണ് ദശമി വേല. ഈ ദിവസത്തിൽ ശ്രീരാമഭഗവാനോടൊപ്പം ശാസ്താവിനെ കൂട്ടിയെഴുന്നള്ളിക്കുക പതിവാണ്. ഇന്ന് ഏകാദശിയിൽ രാവിലെ മേളത്തിന് പെരുവനം കുട്ടൻമാരാർ നേതൃത്വം നൽകും. ശീവേലിക്ക് പതിനൊന്ന് ആനകളെ എഴുന്നള്ളിക്കും. ദേവസ്വം അച്ചുതൻകുട്ടി സ്വർണ്ണക്കോലം വഹിക്കും.

പ്ര​സാ​ദ​ ​ഊ​ട്ട് ​രാ​വി​ലെ​ 9.30​ ​മു​തൽ

തൃ​പ്ര​യാ​ർ​:​ ​ശ്രീ​രാ​മ​സ്വാ​മി​ ​ക്ഷേ​ത്ര​ത്തി​ലെ​ ​എ​കാ​ദ​ശി​ ​മ​ഹോ​ത്സ​വ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​രാ​വി​ലെ​ 9.30​ ​മു​ത​ൽ​ ​ഭ​ക്ത​ർ​ക്കാ​യി​ ​പ്ര​സാ​ദ​ ​ഊ​ട്ട് ​ആ​രം​ഭി​ക്കും.​ ​കൊ​വി​ഡ് ​മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ​ ​ഊ​ട്ടു​പു​ര​യി​ൽ​ ​ന​ട​ക്കു​ന്ന​ ​ഊ​ട്ടി​ൽ​ ​നി​ര​വ​ധി​ ​പേ​ർ​ ​പ​ങ്കെ​ടു​ക്കും.​ ​ഗോ​ത​മ്പ് ​ചോ​റ്,​ ​ര​സ​കാ​ള​ൻ,​ ​പു​ഴു​ക്ക്,​ ​അ​ച്ചാ​ർ,​ ​പ​രി​പ്പ് ​പാ​യ​സം​ ​എ​ന്നീ​ ​വി​ഭ​വ​ങ്ങ​ൾ​ ​ഉ​ണ്ടാ​വും.

ഗു​രു​വാ​യൂ​ർ​ ​ഏ​കാ​ദ​ശി​ക്ക് ​പ്രാ​ദേ​ശി​ക​ ​അ​വ​ധി

തൃ​ശൂ​ർ​:​ ​ഗു​രു​വാ​യൂ​ർ​ ​ശ്രീ​കൃ​ഷ്ണ​ ​ക്ഷേ​ത്ര​ത്തി​ലെ​ ​ഏ​കാ​ദ​ശി​ ​ദി​വ​സ​മാ​യ​ ​ഡി​സം​ബ​ർ​ 14​ ​ന് ​ചാ​വ​ക്കാ​ട് ​താ​ലൂ​ക്ക് ​പ​രി​ധി​യി​ലെ​ ​എ​ല്ലാ​ ​സ​ർ​ക്കാ​ർ​ ​ഓ​ഫീ​സു​ക​ൾ​ക്കും​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ ​അ​വ​ധി​ ​പ്ര​ഖ്യാ​പി​ച്ചു.​ ​മു​ൻ​ ​നി​ശ്ച​യ​ ​പ്ര​കാ​ര​മു​ള്ള​ ​പൊ​തു​ ​പ​രീ​ക്ഷ​ക​ൾ​ക്കും​ ​കേ​ന്ദ്ര​ ​സം​സ്ഥാ​ന,​ ​അ​ർ​ദ്ധ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​യ്ക്ക് ​നി​യ​മ​ന​ത്തി​നാ​യി​ ​ന​ട​ത്തു​ന്ന​ ​പ​രീ​ക്ഷ​ക​ൾ​ക്കും​ ​ഉ​ത്ത​ര​വ് ​ബാ​ധ​ക​മ​ല്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THRISSUR, DASAMI
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.