പത്തനംതിട്ട : ഒമൈക്രോൺ സാഹചര്യത്തിൽ വിദേശത്ത് നിന്നെത്തുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഡി.എം.ഒ അനിതാകുമാരി പറഞ്ഞു. കൃത്യമായ ക്വാറന്റൈൻ എല്ലാവരും പാലിക്കണം. വീട്ടിൽ ക്വാറന്റൈൻ ചെയ്യാൻ ബുദ്ധിമുട്ടായതിനാൽ സി.എഫ്.എൽ.ടി.സികളടക്കം പ്രവർത്തനം ആരംഭിക്കണോയെന്ന് ചർച്ച നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വന്നവരുടെ ലിസ്റ്റ് തയ്യാറാക്കും. ജില്ലയിൽ കൊവിഡ് കേസുകൾ കുറഞ്ഞിട്ടുണ്ട്. എലിപ്പനി വർദ്ധിച്ചിട്ടുമുണ്ട്. മലിനജലവുമായി സമ്പർക്കത്തിൽ വരുന്നവർ നിർബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കേണ്ടതാണെന്നും ഡി.എം.ഒ പറഞ്ഞു.
ജനുവരി മുതൽ 77 എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2 മരണവും സംഭവിച്ചു.