തിരുവനന്തപുരം: ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയും ടൈറ്റാനിയം പ്രോഡക്ട്സ് ലേബർ യൂണിയനും സംയുക്തമായി ഏർപ്പെടുത്തിയ എ. വെങ്കടാചലം പുരസ്കാരം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രമുഖ ഗാന്ധിയനും ട്രേഡ് യൂണിയൻ നേതാവുമായ കെ.എ. ചന്ദ്രന് പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ നൽകി. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ ചടങ്ങിൽ അദ്ധ്യക്ഷനായി. പി.സി. വിഷ്ണുനാഥ് എം.എൽ.എ, സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. ശങ്കരദാസ്, കെ.പി. തമ്പി കണ്ണാടൻ, പദ്മിനി തോമസ്, എം.ജെ. തോമസ്, കെ.എം. അബ്ദുൾ സലാം തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |