ബാല്യകാലം യത്തിംഖാനയിൽ ആയിരുന്നുവെന്ന് വെളിപ്പെടുത്തി മന്ത്രി അഹമ്മദ് ദേവർകോവിൽ. പിതാവിന്റെ മരണശേഷം വളരെ കഷ്ടപ്പാട് നിറഞ്ഞതായിരുന്നു ജീവിതമെന്നും, അതിനാൽ യത്തിംഖാനയിലാണ് കുട്ടിക്കാലം ചെലവഴിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈനിലാണ് അദ്ദേഹം മനസു തുറന്നത്.
'കുറ്റ്യാടിക്കടുത്തുള്ള ഒരു ഗ്രാമമാണ് പേരിലെ ദേവർകോവിൽ. എന്റെ കുടുംബം അവിടെയാണ്. എനിക്ക് നാലു വയസുള്ളപ്പോഴാണ് പിതാവ് മരണപ്പെട്ടത്. വളരെ പാവപ്പെട്ട കുടുംബത്തിലാണ് ഞാൻ വളർന്നുവന്നത്. വലിയ സാമ്പത്തിക പ്രതിസന്ധിയുള്ള കാലഘട്ടമായിരുന്നു അത്. യത്തിംഖാനയിൽ ആയാൽ പ്രത്യേകിച്ച് ചെലവുകളൊന്നുമില്ലല്ലോ എന്ന് കരുതി അവിടെയാണ് ബാല്യകാലം കഴിച്ചുകൂട്ടിയത്'.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |