ന്യൂഡൽഹി: ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വിമാനസർവീസുകൾ നടത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ വൈകുന്നത് കനത്ത പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രിക്ക് കത്തയച്ചു.
അന്താരാഷ്ട്ര വിമാന സർവീസുകൾ നിയന്ത്രിക്കാതിരുന്നാൽ കനത്ത തിരിച്ചടിയുണ്ടാവും. ഇത് ഗുരുതരമായി ബാധിക്കുന്നത് ഡൽഹിയെയായിരിക്കും. അതിനാൽ അടിയന്തരമായി അന്താരാഷ്ട്ര വിമാനസർവീസുകൾ നിറുത്തലാക്കണം. ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ പല രാജ്യങ്ങളും ഇതിനോടകം നിറുത്തി കഴിഞ്ഞു. എന്തുകൊണ്ടാണ് ഇവിടെ ഇക്കാര്യത്തിൽ തീരുമാനം വൈകുന്നത്. കൊവിഡിൻ്റെ ആദ്യതരംഗത്തിലും വിദേശവിമാനങ്ങൾ നിയന്ത്രിക്കുന്നത് വൈകിയിരുന്നു. മിക്ക വിദേശ വിമാനങ്ങളും ഡൽഹിയിലേക്കാണ് വരുന്നത്. ഡൽഹിയെയാണ് വൈറസ് വ്യാപനം ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |