മലപ്പുറം: വിജയഭേരി പദ്ധതിയുടെ ഭാഗമായി എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക ബ്രിഡ്ജ് കോഴ്സ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്നു. മലയാളം, ഇംഗ്ലീഷ്, ഗണിതം എന്നീ വിഷയങ്ങൾക്ക് ഡയറ്റിന്റെ ആഭിമുഖ്യത്തിലാണ് ബ്രിഡ്ജ് കോഴ്സ് മെറ്റീരിയൽ രൂപപ്പെടുത്തുന്നത്. ഡിസംബർ രണ്ടാമത്തെ ആഴ്ച എല്ലാ സ്കൂളുകളിലും ബ്രിഡ്ജ് കോഴ്സ് ആരംഭിക്കും. ഹയർസെക്കൻഡറി തലത്തിൽ വിവിധ വിഷയങ്ങൾക്ക് ഫോക്കസ് 22 എന്ന പേരിൽ പ്രത്യേക പഠന സഹായികളും സ്കൂളുകളിലെത്തിക്കും.
കോവിഡാനന്തര അരക്ഷിതാവസ്ഥകളെ നേരിടാൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രത്യേക കൗൺസലിങ് സൗകര്യങ്ങളും പരിശീലന ക്ലാസുകളും വിജയഭേരി പദ്ധതിയുടെ ഭാഗമായി നൽകും. അതിനായി തിരഞ്ഞെടുത്ത അദ്ധ്യാപകർക്കുള്ള പരിശീലനങ്ങൾ ഓൺലൈനായി നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |