തിരുവനന്തപുരം: ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്കായി ഇ-കാണിക്ക അർപ്പിക്കാനുള്ള സജ്ജീകരണം ദേവസ്വം ബോർഡ് ധനലക്ഷ്മി ബാങ്കുമായി സഹകരിച്ച് ഒരുക്കിയിട്ടുണ്ട്. ഗൂഗിൾ പേ വഴി തീർത്ഥാടകർക്ക് കാണിക്ക അർപ്പിക്കാം. ഭക്തർക്ക് കാണിക്ക അർപ്പിക്കുന്നതിനായി സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിൽ ക്യു.ആർ കോഡ് പ്രദർശിപ്പിച്ചിട്ടുണ്ട്. സന്നിധാനത്തും പരിസര പ്രദേശങ്ങളിലുമായി 22 ക്യു.ആർ കോഡുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഭക്തർക്ക് 9495999919 എന്ന നമ്പരിലും ഗൂഗിൾ പേ ചെയ്യാം. കൂടുതൽ ക്യു.ആർ കോഡ് പ്രദർശിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് എക്സിക്യുട്ടീവ് ഓഫീസർ വി. കൃഷ്ണകുമാര വാര്യർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |