കോപൻഹേഗൻ: സ്വീഡന്റെ ആദ്യ വനിത പ്രധാനമന്ത്രി മഗ്ദലന ആൻഡേഴ്സൺ വീണ്ടും ചുമതലയേറ്റു. രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം വട്ടമാണ് സോഷ്യൽ ഡെമോക്രാറ്റ് നേതാവ് മഗ്ദലീനയെ പാർലമെന്റ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുന്നത്. നവംബർ 24ന് അധികാരമേറ്റ് മണിക്കൂറുകൾക്കകം മഗ്ദലന രാജി വച്ചിരുന്നു. മഗ്ദലന കൊണ്ടുവന്ന ബജറ്റിനെ സർക്കാറിൽ സഖ്യകക്ഷിയായ ഗ്രീൻ പാർട്ടി എതിർക്കുകയും സഖ്യത്തിൽനിന്ന് പിന്മാറുകയും ചെയ്തതിനെ തുടർന്നായിരുന്നു രാജി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |