കോട്ടയം: ജില്ലയിൽ ഇന്നലെ 518 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ രോഗികളുടെ എണ്ണം ഇന്നലെ കൂടുതലാണ്. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ആറു ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 262 പേർ രോഗമുക്തരായി. 4316 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 224 പുരുഷൻമാരും 222 സ്ത്രീകളും 72 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 83 പേർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.നിലവിൽ 3509 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 336840 പേർ കൊവിഡ് ബാധിതരായി. 330081 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 21278 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |