കോട്ടയം: കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം 3,4,5 തീയതികളിൽ മാമ്മൻ മാപ്പിള ഹാളിൽ നടക്കും. 3ന് വൈദ്യുതി മന്ത്രി കെ .കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് എളമരംകരീം എം.പി അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 5ന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 4ന് പ്രതിനിധി സമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻസെൻ ഉദ്ഘാടനം ചെയ്യും. കാനം രാജേന്ദ്രൻ, മന്ത്രി വി എൻ വാസവൻ എന്നിവർ പങ്കെടുക്കും. 5ന് വൈകുന്നേരം 5ന് യാത്രയയപ്പ് സമ്മേളനം എം എം മണി എം എൽ എ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |