പാലോട്:പാലുവള്ളി കൈരളി ഗ്രന്ഥശാലയും നെഹ്റു യുവകേന്ദ്രയും ചേർന്ന് കൊവിഡ് മുന്നണി പോരാളികളെ ആദരിച്ചു.മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.ആരോഗ്യ പ്രവർത്തകർ,പൊലീസ് ഉദ്യോഗസ്ഥർ,ഗ്രന്ഥശാല പ്രവർത്തകർ തുടങ്ങിയവരാണ് ആദരവ് ഏറ്റുവാങ്ങിയത്.ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം,നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ, ജില്ലാ പഞ്ചായത്തംഗം സോഫി തോമസ്,ബ്ലോക്ക് പഞ്ചായത്തംഗം രാധാ ജയപ്രകാശ്,ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പേരയം ശശി,വാർഡ് അംഗങ്ങളായ പുഷ്കല,അംബിക അമ്മ,രാജ്കുമാർ,എസ്.എസ്.സജീഷ്,നവോദയ മോഹനൻ നായർ,ടി.എൽ.ബൈജു,ചൂടൽ മോഹനൻ,പി.സുന്ദരരാജ് തുടങ്ങിയവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി ടി സുശീൽരാജ് സ്വാഗതവും വിഷ്ണു ഷാജി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |