കൊച്ചി: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) എറണാകുളം ജില്ലാ കമ്മിറ്റി ഡിസംബർ നാലിന് രാവിലെ 10ന് എറണാകുളം മേനക ജംഗ്ഷനിൽ ധർണ്ണ സംഘടിപ്പിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.എൻ. രാജൻ ബാബു ഉദ്ഘാടനം ചെയ്യും.
കെ.റെയിൽ പദ്ധതി ഉപേക്ഷിക്കുക, പാചകവാതക വിലയും ഇന്ധന വിലയും കുറയ്ക്കുക, സ്വജന പക്ഷപാതവും കുറ്റവാളികളെ സംരക്ഷിക്കലും അവസാനിപ്പിക്കുക, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ. പാർട്ടി പ്രസിഡന്റ് പ്രൊഫ.എ.വി. താമരാക്ഷൻ, ജില്ലാ സെക്രട്ടറി പി.ആർ. ബിജുതുടങ്ങിയവർ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |