കൊച്ചി: കണയന്നൂർ താലൂക്കിൽ എറണാകുളം ഒന്നാം സർക്കിൾ, രണ്ടാം സർക്കിൾ അസിസ്റ്റന്റ് ലേബർ ഓഫീസുകളിൽ ഇശ്രം രജിസ്ട്രേഷന്റെ സ്ഥിരം കൗണ്ടറുകൾ പ്രവർത്തനം ആരംഭിച്ചു. കാക്കനാട് സിവിൽ സ്റ്റേഷന്റെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസുകളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ രജിസ്ട്രേഷനുള്ള സൗകര്യം ഉണ്ടായിരിക്കും. ഇ.എസ്.ഐ, ഇ.പി.എഫ് അംഗത്വമില്ലാത്ത 16 നും 59 നും ഇടയിൽ പ്രായമുള്ള മുഴുവൻ അസംഘടിത തൊഴിലാളികൾക്കും അവസരം പ്രയോജപ്പെടുത്താം. തൊഴിലാളികൾ ആധാർ കാർഡ്, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോൺ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ സഹിതം നേരിട്ട് ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |