കൊച്ചി: സ്വകാര്യ കമ്പനിയായ സ്റ്റാർ ലിങ്ക് ഉപഗ്രഹ അധിഷ്ടിത സേവനങ്ങൾ നൽകുന്നത് നിയമവിരുദ്ധമാണെന്ന് ടെലികോം വകുപ്പ് അറിയിച്ചു. ഇന്ത്യയിൽ ഉപഗ്രഹ അധിഷ്ഠിത സേവനങ്ങൾ നൽകുന്നതിന്, ഇന്ത്യാ ഗവൺമെന്റിന്റെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിൽ നിന്നുള്ള ലൈസൻസികൾ ആവശ്യമാണ്. സ്റ്റാർലിങ്ക് എന്ന കമ്പനി ഇന്ത്യയിൽ സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങളുടെ പ്രീവിൽപ്പന, ബുക്കിംഗ് ആരംഭിച്ചതായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അവരുടെ വെബ്സൈറ്റിൽ ബുക്ക് ചെയ്യുന്ന സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങൾ നല്കാനുള്ള ലൈസൻസ്, അംഗീകാരം സ്റ്റാർലിങ്ക് കമ്പനി നേടിയിട്ടില്ല. സേവനങ്ങൾ നല്കുന്നതിൽ നിന്നും ഒഴിവാകാൻ ഗവണ്മെന്റ് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |