പത്തനംതിട്ട : കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ ഡിസ്ക്) ഡിസ്ട്രിക്ട് ഇന്നോവേഷൻ കൗൺസിൽ പത്തനംതിട്ടയുടെ നേതൃത്വത്തിൽ യംഗ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം 2021 ജില്ലാതല ആശയ രൂപീകരണ സെമിനാർ ഇന്ന് ഉച്ചയ്ക്ക് 2.15 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. തിരുവല്ല മാർത്തോമ കോളേജിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ അദ്ധ്യക്ഷത വഹിക്കും. എസ്.എം.വിജയാനന്ദ്, ബീനാ ഗോവിന്ദൻ, എസ്.വി സുബിൻ, ഡോ.വർഗീസ് മാത്യു, റെയ്സൺ സാം രാജു, ജിന്റോ സെബാസ്റ്റ്യൻ, എസ്.ഒ.ജിതിൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |