തിരുവനന്തപുരം: കർഷകർക്ക് ക്ഷീര വികസന വകുപ്പിന്റെ സാമ്പത്തിക സഹായങ്ങൾക്ക് ഓൺലൈൻ അപേക്ഷ നൽകാനുള്ള ക്ഷീരശ്രീ പോർട്ടൽ മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.
പാലിന്റെ നിലവാരം ഉറപ്പാക്കാനും ക്ഷീര സംഘങ്ങളുടെ പ്രവർത്തനം സുതാര്യമാക്കാനും പോർട്ടൽ സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 5,634 ക്ഷീര സംഘങ്ങളും ആറ് ലക്ഷത്തോളം ക്ഷീര കർഷകരും ഉണ്ട്. സേവനങ്ങൾ കർഷകരുടെ വിരൽതുമ്പിൽ എത്തിക്കുകയാണ് പോർട്ടലിന്റെ ലക്ഷ്യം. ക്ഷീര കർഷകർക്ക് വിവിധ പദ്ധതികളിലേക്ക് പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷിക്കാം. ക്ഷീരസംഘങ്ങളിലെ പാലിന്റെ അളവും കർഷകർ നൽകുന്ന പാലിന്റെ ഗുണവും പോർട്ടലിലൂടെ കൃത്യമായി അറിയാമെന്നും മന്ത്രി പറഞ്ഞു.
അഡ്വ വി.കെ.പ്രശാന്ത്എം.എൽ.എ പോർട്ടൽ മുഖേനയുള്ള ആദ്യ അപേക്ഷ സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |