SignIn
Kerala Kaumudi Online
Friday, 26 April 2024 11.46 PM IST

ശബരിമല തീർത്ഥാടകർക്കായി ഇടത്താവളം ഒരുക്കി മഹേശ്വരം ശിവപാർവതി ക്ഷേത്രം

chenkal-temple

പാറശാല: ദക്ഷിണേന്ത്യയിൽ നിന്ന് റോഡ് മാർഗം വരുന്ന ശബരിമല തീർത്ഥാടകർക്ക് ഇടത്താവളം ഒരുക്കി മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രം. ക്ഷേത്രത്തിൽ തീർത്ഥാടകർക്കായി ഒരുക്കിയ ഇടത്താവളത്തിന്റെ ഉദ്‌ഘാടനം ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഭദ്രദീപം തെളിച്ച് നിർവഹിച്ചു. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ മേൽശാന്തി കുമാർ മഹേശ്വരം, ക്ഷേത്ര ഉപദേശക സമിതി അംഗം ഓലത്താന്നി അനിൽ, അയ്യപ്പ ഭക്തർ തുടങ്ങിയവർ പങ്കെടുത്തു. തീർത്ഥാടകർക്ക് വിരി വയ്ക്കുന്നതിനും മറ്റ് പ്രാഥമിക സൗകര്യങ്ങൾ നിറവേറ്റുന്നതും കൂടാതെ ആരോഗ്യ വകുപ്പിന്റെ സേവനങ്ങൾ ലഭ്യമാക്കുന്നതിനും ക്ഷേത്രത്തിൽ വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കിയതായി ക്ഷേത്രം ഉപദേശക സമിതി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.