പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് തേനീച്ച വളർത്തൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ മുമ്പ് ഇതേ ആവശ്യത്തിലേക്ക് സർക്കാർ ഏജൻസികളിൽ നിന്ന് പരിശീലനവും ആനുകൂല്യങ്ങളും കൈപ്പറ്റാത്തവർ ആയിരിക്കണം. തെരഞ്ഞെടുക്കുന്ന കർഷകർക്ക് 50 ശതമാനം സബ്സിഡി നിരക്കിൽ തേനീച്ചക്കൂടുകൾ ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർ തേനീച്ചക്കൂടുകൾക്കുള്ള 50 ശതമാനം ഗുണഭോക്തൃവിഹിതം മുൻകൂറായി അടയ്ക്കണം. താല്പര്യമുള്ളവർ ഫോട്ടോ, റേഷൻകാർഡ്, ഐ.ഡി കാർഡ് എന്നിവ സഹിതം ജില്ലാ ഓഫീസിൽ നേരിട്ടെത്തി അപേക്ഷ പൂരിപ്പിച്ച് നൽകണം. ഫോൺ 0468 2362070.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |