കൊല്ലം: ഗേറ്റിലെ ഇരുമ്പു വളയത്തിനുള്ളിൽ കഴുത്ത് കുടുങ്ങിയ നായയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ നാട്ടുകാർ രക്ഷപ്പെടുത്തി. വെൺപാലക്കര ഹോമിയോ ഡിസ്പെൻസറിക്കടുത്ത് ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.
ഡിസ്പെൻസറിക്ക് എതിർവശത്തുള്ള കന്നിമ്മേൽ വീടിന്റ ഗേറ്റിലാണ് നായകുടുങ്ങി കിടന്നത്. പ്രദേശവാസികൾ ഫയർഫോഴ്സിനെ വിവരം അറിയിക്കാനൊരുങ്ങെവെ നാട്ടുകാരായ ഒരു സംഘം യുവാക്കളെത്തി നായയുടെ മുഖം ചാക്കു കൊണ്ട് മൂടിയ ശേഷം തല പുറത്തേക്ക് തള്ളിയിറക്കി രക്ഷപ്പെടുത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |