തലശ്ശേരി: ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് തലശ്ശേരി ടൗണില്‍ ആർ.എസ്.എസ് സംഘപരിവാർ പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം. . മുന്നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രതിഷേധ പരിപാടിയാണ് നടന്നത്.. വാടിക്കല്‍ ജംഗ്ഷന് സമീപത്ത് നിന്ന് ആരംഭിച്ച ജാഥ പൊലീസ് തടഞ്ഞു. തുടന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. പ്രതിഷേധം അവസാനിപ്പിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. പൊലീസ് ഏകപക്ഷീയമായി പെരുമാറുകയാണെന്ന് ബി.ജെ.പിയും ആരോപിച്ചു.
എസ്.ഡി.പി.ഐയ്ക്കെതിരെ ചില പ്രതിഷേധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നെങ്കിലും പ്രകോപനപരമായ മുദ്രാവാക്യങ്ങളുണ്ടാകരുതെന്ന് നേതൃത്വം ഇടപെട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. പോലീസുമായി സഹകരിക്കുമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. എസ്.ഡി.പി.ഐയ്ക്ക് എതിരെയുള്ള പ്രതിഷേധ മാര്‍ച്ച് എന്ന നിലയിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |