SignIn
Kerala Kaumudi Online
Tuesday, 19 March 2024 11.40 AM IST

ഒരു കോടി മുടക്കി നിർമിച്ച റോഡിന്റെ ഉദ്ഘാടനം തേങ്ങ ഉടച്ച്, തേങ്ങയ്ക്ക് പകരം പൊട്ടിയത് റോഡ് ആണെന്ന് മാത്രം

road

ബിജ്നോർ: ഒരുകോടി രൂപ മുടക്കി പണിത റോഡ് തേങ്ങ ഉടച്ച് ഉദ്ഘാടനം ചെയ്യാനുള്ള ശ്രമത്തിനിടെ പൊളിഞ്ഞു പോയി. ഉത്തർപ്രദേശിലെ ബിജ്നോറിലാണ് സംഭവം. 1.16 കോടി രൂപ മുടക്കി പണികഴിപ്പിച്ച 7.5 കിലോമീറ്രർ റോഡാണ് ഉദ്ഘാടനത്തിനിടെ തകർന്നത്. സ്ഥലം എം എൽ എയായ സുചി മൗസം ചൗധരിയാണ് റോഡ് ഉദ്ഘാടനത്തിന് എത്തിയത്. എന്തായാലും റോഡ് പണി ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ബി ജെ പി എം എൽ എ വ്യക്തമാക്കി.

ബിജ്നോറിലെ സദാർ നിയോജക മണ്ഡലത്തിലാണ് പുതുതായി റോഡ് പണികഴിപ്പിച്ചത്. ഉദ്യോഗസ്ഥർ ക്ഷണിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ എം എൽ എയ്ക്ക് തുടക്കത്തിൽ തന്നെ റോഡിന്റെ നിർമാണത്തിൽ അപാകത തോന്നിയതായി പറയുന്നു. റോഡ് ഉദ്ഘാടനത്തിന് തേങ്ങ ഉടച്ചപ്പോഴാണ് റോഡിൽ നിന്നും ടാറിന്റെ കഷണങ്ങൾ ഇളകി തെറിച്ചത്. ഇതു കണ്ട് ക്ഷോഭിച്ച എം എൽ എ ഉദ്യോഗസ്ഥരെയും മറ്റ് ബന്ധപ്പെട്ടവരെയും വിളിച്ചു വരുത്തുകയും റോഡിന്റെ ബാക്കിയുള്ള ഭാഗം വിശദമായി പരിശോധിക്കുകയും ചെയ്തു.

ഉദ്യോഗസ്ഥർ എത്തുന്നത് വരെ മൂന്നു മണിക്കൂറിലേറെ നേരം എം എൽ‌ എ കാത്തിരുന്നു. ജില്ലാ മജിസ്ട്രേറ്റിനോട് അടക്കം സംസാരിച്ച എം എൽ എ കരാറുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എം എൽ എയുടെ ആവശ്യപ്രകാരം റോഡിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, BJP, MLA, UTTAR PRADESH, BIJNOR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.