പാർട്ണേഴ്സ് കാസർകോട്
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പാർട്ണേഴ്സിന്റെചിത്രീകരണം ഡിസംബർ പത്തിന് കാസർകോട് തുടങ്ങും. ഇര, അനൗൺസ് ചെയ്യപ്പെട്ട് കഴിഞ്ഞ മമ്മൂട്ടി, വൈശാഖ് ചിത്രം ന്യൂയോർക്ക് എന്നിവയുടെ തിരക്കഥാകൃത്തായ നവീൻ ജോൺ രചനയും സംവിധാനവും നിർവഹിക്കുന്ന പാർട്ണേഴ്സിൽ പിച്ചെക്കാരൻ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ സത്ന ടൈറ്റസാണ് നായിക. ചിത്രത്തിലെ മറ്റൊരു നായികയെ തീരുമാനിച്ചിട്ടില്ല.
കാസർകോട് നടന്ന ഒരു യഥാർത്ഥ സംഭവത്തിന്റെചലച്ചിത്രാവിഷ്ക്കാരമാണ് പാർട്ണേഴ്സ് കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറിൽ ദിനേശ് കൊല്ലപ്പള്ളി നിർമ്മിക്കുന്ന ചിത്രത്തിൽ കലാഭവൻ ഷാജോൺ, സഞ്ജു ശിവറാം, ഹരീഷ് പേരടി, അനീഷ് ഗോപാൽ, നീരജ എന്നിവരും വേഷമിടുന്നുണ്ട്.
ഛായാഗ്രഹണം ഫൈസൽ അലി. എഡിറ്റിംഗ്: സുനിൽ. എസ്. പിള്ള, കലാസംവിധാനം: സുരേഷ് കൊല്ലം, മേയ്ക്കപ്പ്: സജി കൊരട്ടി, കോസ്റ്റ്യൂം ഡിസൈൻ: സുജിത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: സതീഷ് കാവിൽക്കോട്ട, പ്രോജക്ട് ഡിസൈനർ: ബാദുഷ. ഹരിനാരായണന്റെ വരികൾക്ക് പ്രകാശ് അലക്സ് ഈണം പകർന്നിരിക്കുന്നു. ന്യൂസ് : വാഴൂർ ജോസ്.ർ ജോസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |