SignIn
Kerala Kaumudi Online
Friday, 19 April 2024 3.47 AM IST

അമ്പയറിന് തെറ്റി, കൊഹ്ലി ഔട്ടല്ല, ആദ്യ ടെസ്റ്റ് വിവാദത്തിൽ പ്രതികരണവുമായി മുൻ ഇംഗ്ളണ്ട് ക്യാപ്ടൻ മൈക്കൽ വോൺ

kohli-vaughan

മുംബയ്: ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി പുറത്തായ രീതി വൻ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. അജാസ് പട്ടേലിന്റെ പന്തിൽ കൊഹ്‌ലി വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്തായി എന്നായിരുന്നു ഓൺഫീൽഡ് അമ്പയറായ അനിൽ ചൗധരിയുടെ തീരുമാനം. എന്നാൽ പന്ത് പാഡിൽ കൊള്ളുന്നതിന് മുമ്പ് ബാറ്റിൽ കൊണ്ടിരുന്നു എന്ന് ഉറപ്പായിരുന്ന കൊഹ്‌ലി, ഓൺഫീൽഡ് അമ്പയറുടെ തീരുമാനം വന്നതിന് തൊട്ടുപിറകേ റിവ്യൂ ചെയ്തു.

റീപ്ളേയിൽ പന്ത് പാഡിൽ കൊള്ളുന്ന അതേ സമയത്ത് തന്നെയാണ് ബാറ്റിലും കൊള്ളുന്നത്. അതിനാൽ തന്നെ ഓൺഫീൽഡ് അമ്പയറുടെ തീരുമാനം മാറ്റാനുള്ള വ്യക്തമായ തെളിവുകൾ തന്റെ പക്കലില്ലെന്ന കാരണം ചൂണ്ടികാട്ടി ടി വി അമ്പയറായ വിരേന്ദർ ശർമ്മ കൊഹ്‌ലി ഔട്ടാണെന്ന് വിധിച്ചു. ഓൺഫീൽഡ് അമ്പയറോട് തന്റെ പ്രതിഷേധം വ്യക്തമാക്കിയ ശേഷമാണ് കൊഹ്‌ലി ഗ്രൗണ്ട് വിട്ടത്. ക്രിക്കറ്റിൽ സംശയത്തിന്റെ ആനുകൂല്യം ബാറ്റർക്ക് നൽകണമെന്നാണ് ഐ സി സി നിയമം. എന്നാൽ കൊഹ്‌ലിയുടെ കാര്യത്തിൽ അതും നടപ്പായില്ല.

ഇന്ത്യൻ നായകന് പിന്തുണയുമായി നിരവധി ക്രിക്കറ്റ് വിദഗ്‌ദ്ധരും മുൻ താരങ്ങളും വന്നിരുന്നു. ഏറ്റവും ഒടുവിലായി എത്തിയത് മുൻ ഇംഗ്ളണ്ട് നായകൻ മൈക്കൽ വോണാണ്. കൊഹ്‌ലി ഔട്ടാകുന്ന വീഡിയോ റീട്വീറ്റ് ചെയ്ത വോൺ 'നോട്ട് ഔട്ട് ' എന്ന് കമന്റും ചെയ്തിട്ടുണ്ട്.

വോണിനെ കൂടാതെ മുൻ ഇന്ത്യൻ താരങ്ങളായ ആകാശ് ചോപ്ര, വസീം ജാഫർ, പാർത്ഥിവ് പട്ടേൽ എന്നിവരും തങ്ങളുടെ വിയോജിപ്പ് വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, VIRAT KOHLI, INDIA, CRICKET, BCCI, NEWZEALAND, MICHAEL VAUGHAN, AKSAH CHOPRA, WASIM JAFFER, MUMBAI, TEST, PARTIV PATEL, RP SINGH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.