SignIn
Kerala Kaumudi Online
Saturday, 27 April 2024 2.14 AM IST

ശനി ദേവനെ പ്രീതിപ്പെടുത്തിയാൽ ജീവിതത്തിൽ രാജയോഗം സുനിശ്ചിതം, മാർഗം ഇതാ

shani

വിശ്വാസികൾ ഏറ്റവും ഭയത്തോടെയും ആരാധനയോടെയും കാണുന്ന ഭഗവാനാണ് ശനീശ്വരൻ. മനുഷ്യന്റെ കർമ്മത്തിന് അനുസരിച്ച് രക്ഷകനായും ശിക്ഷകനായും ശനീശ്വരൻ അറിയപ്പെടാറുണ്ട്. പലപ്പോഴും പല മംഗളകാര്യങ്ങളും ശനി പ്രീതിയില്ലാത്തത് കൊണ്ട് നടക്കാതെ പോകുന്നതും സ്വാഭാവികമാണ്. ഒരു മനുഷ്യന്റെ ഗ്രഹ നിലയിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നതും ശനീശ്വരനാണ്. പക്ഷെ ശനീശ്വരനെ പ്രീതിപ്പെടുത്താൻ കഴിഞ്ഞാൽ അത് സദ്‌ഫലങ്ങളിലേക്ക് നയിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ശനിയാഴ്ച ദിവസമാണ് ശനി പ്രീതിക്ക് ഉത്തമം.

ആരാണ് ശനീശ്വരൻ

സൂര്യദേവന്റെയും ഛായമുഖിയുടെയും മകനാണ് ശനീശ്വരൻ. നവഗ്രഹങ്ങളിൽ ഈശ്വരസ്ഥാനം കല്പിക്കപ്പെടുന്ന ശനീശ്വരനെ നന്മചെയ്യുന്നവർക്ക് രക്ഷകനും ദുഷ്ടർക്ക് ശിക്ഷകനും ആയിട്ട് വിശ്വാസികൾ കരുതുന്നു. കറുപ്പ്, നീല എന്നിവയാണ് ശനീശ്വരന്റെ ഇഷ്ടനിറം. നീല ശംഖുപുഷ്പം ഇഷ്ട പുഷ്പമാണ്. പാശ്ചാത്യ ജ്യോതിഷത്തിലും ഭാരതീയ ജ്യോതിഷത്തിലും ഒരുപോലെ ശനിയുടെ സാന്നിധ്യം കാണാൻ സാധിക്കും. മഹാരാഷ്ട്രയിലെ ശനി ശിങ്കനാപൂർ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ശനീശ്വര ക്ഷേത്രമാണ്. കേരളത്തിൽ പാലക്കാട്‌ ജില്ലയിലെ നൂറണിയിലും ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ടും ശനീശ്വരൻ മുഖ്യ പ്രതിഷ്ഠയായി വരുന്ന ക്ഷേത്രങ്ങളുണ്ട്. കൂടാതെ നവഗ്രഹ ക്ഷേത്രങ്ങളിലും ശനിക്ക് പ്രതിഷ്ഠയുണ്ട്.

ശനീശ്വര പ്രീതി എങ്ങനെ നേടാം

ശനിയാഴ്ച ദിവസങ്ങളിൽ ശനീശ്വരനെ പ്രത്യേകമായി പൂജിക്കുന്നതും ആരാധിക്കുന്നതും വളരെ നല്ലതാണ്‌. ശനിഗ്രഹദോഷം അനുഭവിക്കുന്നവർ ശനിദോഷപരിഹാരമന്ത്രം ചൊല്ലുന്നതും, എള്ളു തിരി കത്തിക്കുന്നതും, ശനിയുടെ വാഹനമായ കാക്കക്ക് ഭക്ഷണം കൊടുക്കുന്നതുമെല്ലാം വളരെ നല്ലതാണ്‌. പാപഗ്രഹമായ ശനി കറുത്തുമെലിഞ്ഞ് നീണ്ട ശരീരവും വലിയ പല്ലും കഠിന സ്വഭാവവും കുഴിഞ്ഞ കണ്ണുകളും ഒക്കെയുള്ള ഭീകരരൂപിയായിട്ടാണ് സങ്കൽപ്പിക്കുന്നത്. ഒരു മനുഷ്യായുസ്സിന്റെ പകുതിയിലധികവും പാപഗ്രഹമായ ശനിയുടെ പിടിയിലാണ്. കാക്കയാണ് വാഹനം. ശനി അനുകൂലമായി വന്നാൽ സർവ്വ സൗഭാഗ്യങ്ങളും ലഭിക്കും. പാണ്ഡവർക്കും നളനും രാജ്യം മുമ്പത്തേക്കാൾ സമൃദ്ധിയോടെ തിരിച്ചു ലഭിച്ചത് ശനീശ്വരന്റെ അനുഗ്രഹത്താലാണെന്ന കാര്യം വിസ്മരിച്ച് കൂട. ശനി അനിഷ്ട സ്ഥാനത്താണെങ്കിൽ സർവ്വകാര്യ പരാജയവും കടവും നാശവുമാണ് ഫലം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RITUALS, SHANI DEVAN, SHANI DEVAN TEMPLE, SHANI PREETHI, LORD SHANI, GOD SHANI
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.