കൊല്ലങ്കോട്: വിലക്കയറ്റം തടയുക, പെട്രോൾ, ഡീസൽ പാചക വാതക വിലയിൻമേലുള്ള നികുതി കുറയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് കൊല്ലങ്കോട് ബ്ലോക്ക് കമ്മിറ്റി സബ് ട്രഷറിയുടെ മുമ്പിൽ ധർണ നടത്തി. ബ്ലോക്ക് പ്രസിഡന്റ് കെ.എസ്.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നെന്മാറ നിയോജക മണ്ഡലം ചെയർമാൻ യു.ശാന്തകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സജേഷ് ചന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറി സി.വിഷ്ണു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കെ.ഗുരുവായൂരപ്പൻ, കെ.രാമനാഥൻ, എം.യാക്കൂബ്, എ.മോഹനൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |