SignIn
Kerala Kaumudi Online
Thursday, 09 May 2024 1.43 AM IST

വാസ്തു നോക്കി വീട് പണിതിട്ട് എന്ത് കാര്യം, ജീവിതം ഐശ്വര്യ പൂർണമാകണമെങ്കിൽ ഗേറ്റിന്റെ സ്ഥാനം ഇങ്ങനെയാവണം

house

ഏതൊരു വ്യക്തിയുടെയും ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ് സ്വന്തമായി ഒരു വീട്. എല്ലാ സമ്പാദ്യങ്ങളും ചെലവഴിച്ച് വീട് നിർമ്മിക്കുമ്പോൾ ചിലകാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ജീവിതത്തിൽ ദുഃഖങ്ങൾ വിട്ട് മാറില്ലെന്ന കാര്യത്തിൽ സംശയമില്ല. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വീടിന്റെ സ്ഥാനത്തെ സൂചിപ്പിക്കുന്ന വാസ്തു ആണ്. പലപ്പോഴും ആളുകൾ വീടിന്റെ സ്ഥാനം വാസ്തു പ്രകാരം നിർണയിക്കുമെങ്കിലും വീടിന്റെ ചുറ്റുമതിൽ, ഗേറ്റ് എന്നിവ സ്ഥാപിക്കുമ്പോൾ ഇത് അധികമായി ശ്രദ്ധിക്കാറില്ലെന്നാണ് സത്യം. ഇവയെ സംബന്ധിച്ച് ചില കാര്യങ്ങൾ അറിയാം

ചുറ്റുമതിൽ സ്ഥാപിക്കുമ്പോൾ?

വീട് നിർമ്മിക്കുന്നത് വളരെ കുറച്ച് സ്ഥലത്താണെങ്കിലും ചുറ്റുമതിൽ കെട്ടിതിരിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ വീട്ടിലുള്ളവർക്ക് ഐശ്വര്യവും പുരോഗതിയും ഉണ്ടാകില്ല എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ചുറ്റുമതിൽ നിർമ്മിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ചുറ്റുമതിൽ നിർമ്മിക്കുമ്പോൾ വാസ്തുവിലെ തെക്കു പടിഞ്ഞാറേ ഭാഗം അതായത് കന്നിമൂല പ്രത്യേകം ശ്രദ്ധിക്കണം. ഈ ഭാഗത്ത് മതിലിന്റെ ഉയരം മറ്റുള്ള വശങ്ങളിലെ മതിലിനെക്കാൾ അല്പം കൂടിയിരിക്കണം. ഗേറ്റോ കിളിവാതിലോ ഒന്നും ഈ ഭാഗത്ത് വരാൻ പാടില്ല. ചുറ്റുമതിൽ കെട്ടുമ്പോൾ കിഴക്ക് ഭാഗത്തെ മതിൽ അല്പം തഴ്ത്തി പണിയുന്നതാണ് ഉത്തമം. പൊതുവെ മതിലുകൾക്ക് അഞ്ചടി ഉയരമാണ് അഭികാമ്യം. മതിലുകൾ ഒരിക്കലും വീടിനെ പുർണമായി മറയ്ക്കുന്ന തരത്തിലാവാതെയിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

ഗേറ്റ് പണിയുമ്പോൾ

പ്രധാന വാതിലിന് നേരെയായി ഗേറ്റ് സ്ഥാപിക്കരുത്. മാത്രവുമല്ല വാസ്തു മണ്ഡലത്തിന്റെ നാല് കോണുകളിലും ഗേറ്റ് നിർമ്മിക്കരുത്. വീടിന്റെ വടക്ക് കിഴക്കേ മൂല ഒരിക്കലും വളച്ച് കെട്ടാതിരിക്കാനും ശ്രദ്ധിക്കണം. വീടിന്റെ കിഴക്കുഭാഗത്താണ് ഗേറ്റുവയ്ക്കാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍, സ്ഥലത്തിന്റെ കിഴക്കേ അതിര് ഒന്‍പത് സമഭാഗങ്ങളായി അളന്നുതിരിച്ച് കുറ്റിയടിക്കുക. ഇതിന്റെ തെക്കുകിഴക്കേ മൂലയില്‍ നിന്ന് പടിഞ്ഞാറോട്ട് നാലാമത്തെ ഭാഗം ഗേറ്റ് വയ്ക്കാനുള്ള ഉത്തമ സ്ഥാനമാണ്.

പ്രധാന ഗേറ്റ് പോലെ തന്നെ ഉപഗേറ്റുകളും പ്രാധാന്യം അർഹിക്കുന്നു. കിഴക്കുഭാഗത്തെ ഒന്‍പത് സമഭാഗങ്ങളാക്കിയതില്‍ വടക്കുകിഴക്കേ മൂലയില്‍ നിന്ന് തെക്കോട്ട് രണ്ടാമത്തെയും ഏഴാമത്തെയും ഭാഗം ഉപഗേറ്റ് നിർമ്മിക്കാൻ അനുയോജ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GATE VASTHU, GATE IN HOUSE LOCATION, LOCATION FOR GATE CONSTRUCTION, HOUSE WARMING
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.