SignIn
Kerala Kaumudi Online
Friday, 26 April 2024 1.44 PM IST

അഭിഭാഷകനെങ്കിലും സിനിമാഭിനയം നിർത്തില്ല, ഇനി മുഴുവൻ സമയ വക്കീലെന്ന് ബിനീഷ് കോടിയേരി

bineesh-kodiyeri-

കൊച്ചി : ജീവിതത്തിൽ പുതിയ റോളിൽ ബിനീഷ് കോടിയേരി. ഇനി താൻ മുഴുവൻ സമയ അഭിഭാഷകനായിരിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഷോൺ ജോർജ്, നിനു മോഹൻദാസ് എന്നിവർക്കൊപ്പം കൊച്ചിയിൽ ആരംഭിച്ച ഓഫീസ് ഉദ്ഘാടന ദിവസമാണ് പുതിയ പദ്ധതികൾ ബിനീഷ് കോടിയേരി പ്രഖ്യാപിച്ചത്. വിവിധ സിനിമകളിൽ അഭിനയിച്ച ബിനീഷ് ഇനിയും താൻ അഭിനയം തുടരുമെന്നും വ്യക്തമാക്കി. അഭിനയസ്‌നേഹം കൊണ്ടാണ് സിനിമയിൽ പോകുന്നത്, അതിനാൽ സിനിമ അഭിനയം ഒരു തൊഴിലായിട്ട് കാണുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

അതേസമയം എല്ലാം ഒരുമിച്ച് കൊണ്ട് പോകാനാവുമെന്ന് പി സി ജോർജിന്റെ മകനായ ഷോൺ പറഞ്ഞു. ഓഫീസ് തുറന്ന ദിവസം പി.സിജോർജും എത്തിയിരുന്നു. പുതിയ സംരംഭത്തിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ മോഹൻദാസിന്റെ മകനാണ് നിനു മോഹൻദാസ്. കലാലയത്തിൽ വച്ചുള്ള സൗഹൃദമാണ് മൂവരെയും ഒരുമിച്ച് സംരംഭത്തിലേക്ക് എത്തിച്ചത്.

ഇഡി കേസിൽ ജയിലിലായ ബിനീഷ് കോടിയേരി ഈയടുത്താണ് ബംഗളൂരുവിലെ ജയിലിൽ നിന്നും മോചിതനായത്. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BINEESH, KODIYERI, PC GEORGE, BINEESH KODIYERI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.