പാലാ : മാർസ്ലീവാ മെഡിസിറ്റി പാലായിൽ പ്രവർത്തിക്കുന്ന വെരിക്കോസ് വെയ്ൻ ക്ലിനിക്കിന്റെ നേതൃത്വത്തിൽ സൗജന്യ പരിശോധന ക്യാമ്പ് 11 ന് ഉച്ചകഴിഞ്ഞ് 2 മുതൽ 4.30 വരെ നടക്കും. ക്യാമ്പിന്റെ ഭാഗമായി വെരിക്കോസ് വെയ്ൻ ചികിത്സകളായ റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ/ ലേസർ, സ്ക്ലെറോതെറാപ്പി, ലെഗ് സ്ട്രിപ്പിംഗ് എന്നിവ കുറഞ്ഞ ചെലവിൽ ചെയ്ത് നൽകും. ഡോക്ടറുമാരുടെ നിർദ്ദേശപ്രകാരം ഡോപ്ലർ പരിശോധന മിതമായ നിരക്കിൽ ലഭ്യമാക്കും. ജനറൽ ആൻഡ് ലാപ്രോസ്കോപിക് സർജറി വിഭാഗം ഡോക്ടർമാരായ ഡോ.സിസ്റ്റർ സെലിൻ ജോർജ്, ഡോ. ജിബിൻ കെ തോമസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. മുൻകൂർ ബുക്കിംഗിനായി 82816 99263 എന്ന നമ്പറിൽ ബന്ധപ്പെടുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |