അങ്ങാടിക്കൽ : കെ.എസ്.ടി.എ അടൂർ സബ് ജില്ലാ വാർഷിക സമ്മേളനം അങ്ങാടിക്കൽ എസ്.എൻ.വി. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന കമ്മിറ്റിയംഗം ബി. ബിജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.കെ. പ്രകാശ് അദ്ധ്യക്ഷനായിരുന്നു. ജോയിന്റ് സെക്രട്ടറി അലക്സ് ജോർജ് അനുമോദന പ്രമേയവും ജോയിന്റ് സെക്രട്ടറി ദീപ്തി സംഘടനാ റിപ്പോർട്ടും ഉപജില്ലാ സെക്രട്ടറി ദീപ്തി സംഘടനാ റിപ്പോർട്ടും ബി.മനീഷ പ്രവർത്തനറിപ്പോർട്ടും ട്രഷറാർ ഉബൈദുള്ള വരവു-ചെലവു കണക്കും അവതരിപ്പിച്ചു. ജില്ലാ ട്രഷറാർ ഷൈലജകുമാരി, ഡി.രാജാറാവു, കെ.ആർ.ജയകുമാർ, എം.മിനി, അജിതാദാസ്, ബി. മനീഷാ, ഡി. അമ്പിളി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |