കൊച്ചി: കൊവിഡിനെ പേടിക്കാതെ ഇഷ്ട ഭഗവാനെ പൂജിക്കാൻ ഭക്തർക്ക് അവസരമൊരുക്കി സാമൂതിരി കോവിലകം ട്രസ്റ്റ്. ഐ പ്രാർത്ഥന എന്ന ആപ്പ് പ്ലാറ്റ്ഫോമുമായി കോവിലകം ട്രസ്റ്റിന് കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളെയും ബന്ധിപ്പിച്ചു. ആപ്പിലൂടെ ട്രസ്റ്റിന്റെ കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളിൽ നേരിട്ടെത്താതെ ഓൺലൈനിലൂടെ വഴിപാടുകളും പൂജാകർമ്മങ്ങളും ചെയ്യാം. തളി ദേവസ്വം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐ പ്രാർത്ഥന ആപ്പിന്റെ പ്രവർത്തനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർവ്വഹിച്ചു. കോഴിക്കോട് സാമൂതിരി വലിയ രാജയുടെ പേഴ്സണൽ സെക്രട്ടറി ടി.ആർ.രാമവർമ്മ അദ്ധ്യക്ഷനായി. സാമൂതിരി രാജ ട്രസ്റ്റ് ലീഗൽ അഡ്വൈസർ അഡ്വ. ഗോവിന്ദ് ചന്ദ്രശേഖർ, തളി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ മനോജ് കുമാർ, ഐ പ്രാർത്ഥന ഡയറക്ടർ ജിഷ്ണു നാരായണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |