കൊച്ചി: ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവില്ലാതെ ജില്ല. കഴിഞ്ഞ ഒരാഴ്ചയായി 500ന് മുകളിലാണ് ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം. ഇന്നലെ 678 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 670 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 8 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 7.79 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 702 പേർ രോഗമുക്തി നേടി. ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6501 ആണ്.
ഇന്നലെ നടന്ന കൊവിഡ് വാക്സിനേഷനിൽ 1478 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 328 ആദ്യ ഡോസും 1150 സെക്കൻഡ് ഡോസുമാണ്. കൊവിഷീൽഡ് 1428 ഡോസും 25 ഡോസ് കൊവാക്‌സിനും 25 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ 5181158 ഡോസ് വാക്‌സിനാണ് നൽകിയത്. 3003437 ആദ്യ ഡോസ് വാക്‌സിനും 2177721 സെക്കൻഡ് ഡോസ് വാക്‌സിനും നൽകി. ഇതിൽ 4638519 ഡോസ് കൊവിഷീൽഡും 526713 ഡോസ് കൊവാക്‌സിനും 15926 ഡോസ് സുപുട്നിക് വാക്‌സിനുമാണ്
ജില്ലയിലെ ഒരാഴ്ചയിലെ കൊവിഡ് ബാധിതർ
സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ എന്നും മുമ്പിലാണ് എറണാകുളം ജില്ലയുടെ സ്ഥാനം. കഴിഞ്ഞ ഒരാഴ്ചത്തെ കണക്ക് പ്രകാരം ഒരുതവണ മാത്രമാണ് 600ന് താഴെ കൊവിഡ് ബാധിതരുടെ എണ്ണം എത്തിയത്.
ഡിസംബർ 4-606,
3-770,
2- 794
1- 822
നവംബർ 30- 592
29- 666
28- 823