തിരുവനന്തപുരം: ഒരേ തസ്തികയിൽ ഒരേ ചുമതലകൾ നിർവഹിക്കാൻ നിയോഗിക്കുന്ന ഉദ്യോഗസ്ഥർക്ക് രണ്ടുതരത്തിൽ ശമ്പളം നിശ്ചയിക്കുന്നത് ജീവനക്കാർക്കിടയിൽ വലിയ അസംതൃപ്തി ഉണ്ടാക്കുമെന്ന് ജോയിന്റ് കൗൺസിൽ. കെ.എ.എസിന്റെ ശമ്പള ഘടന യുക്തിസഹമായി നിശ്ചയിക്കാൻ സർക്കാർ തയാറാകണം. അല്ലെങ്കിൽ കെ.എ.എസിന്റെ ശമ്പളത്തിനോടൊപ്പം മറ്റ് സമാന തസ്തികകളിലെ ശമ്പളം ഉയർത്തണമെന്നും ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗലും ചെയർമാൻ കെ. ഷാനവാസ് ഖാനും സർക്കാരിനോട് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |