മകൾ ഗൗരിയുടെ ഒന്നാം പിറന്നാൾ ആഘോഷിച്ച് മലയാളത്തിന്റെ പ്രിയ നടി ഭാമ. മകൾക്കൊപ്പമുള്ള തന്റെ മനോഹരമായ ഒരു വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് മകളുടെ ഒന്നാം പിറന്നാളിന്റെ സന്തോഷം താരം പങ്കുവച്ചത്.ഭാമ ആദ്യമായാണ് മകളുടെ ചിത്രം പങ്കുയ്ക്കുന്നത്. മൈ ബേബി ഗേൾ എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. 2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. ദുബായിൽ ബിസിനസുകാരനായിരുന്നു അരുൺ. ലോഹിതദാസ് ചിത്രമായ നിവേദ്യത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഭാമ, പിന്നീട് തമിഴിലും തെലുങ്കിലുമടക്കം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2016ൽ പുറത്തിറങ്ങിയ മറുപടിയാണ് അവസാന മലയാള ചിത്രം. സിനിമയിൽ നിന്നു വിട്ടുനിൽക്കുന്ന ഭാമ മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |