ബോളിവുഡിൽ നിലവിലിരിക്കുന്ന കുടുംബാധിപത്യത്തിനെതിരെരൂക്ഷവിമർശനവുമായി നടൻ വിവേക് ഒബ്റോയി. ബോളിവുഡ് ഒരു എക്സ്ക്ലൂസീവ്ക്ലബ്ബാണെന്നും അവിടെ കഴിവിനേക്കാൾ പ്രാധാന്യം കുടുംബപേരിനാണെന്നുംഅദ്ദേഹം വിമർശിച്ചു. സിനിമ ജീവിതത്തിലെ യാത്രയെ കുറിച്ച് നൽകിയഅഭിമുഖത്തിലാണ് വിവേക് ഒബ്റോയി ഇക്കാര്യം വ്യക്തമാക്കിയത്.നിർഭാഗ്യകരമെന്ന് പറയട്ടെ, യുവ പ്രതിഭകളെ വളർത്തിയെടുക്കുന്ന നഴ്സറിഞങ്ങൾ വികസിപ്പിച്ചില്ല എന്നതാണ് ബോളിവുഡ് സിനിമവ്യവസായത്തിനെതിരെയുള്ള എന്റെ പരാതി. ഞങ്ങൾ എക്സ്ക്ലൂസീവ് ക്ലബ് ഉ ണ്ടാക്കി. അവിടെ കുടുംബപ്പേരിനാണ് പ്രാധാന്യം. കഴിവിനല്ല, വിവേക് ഒബ്റോയ് പറഞ്ഞു.
യുവതാരങ്ങൾക്ക് അവസരം നൽകാനും അവരെ പിന്തുണക്കാനും താൻ പരാമാവധിശ്രമിക്കാറുണ്ടെന്ന് താരം കൂട്ടിച്ചേർത്തു. മോഹൻലാൽ നായകനായ'ലൂസിഫർ' എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയ നടനായി മാറിയ വ്യക്തിയാണ് വിവേക് ഒബ്രോയ്.ചിത്രത്തിൽ ബോബി എന്ന കഥാപാത്രം ശ്രദ്ധേയമായിരുന്നു. പൃഥ്വിരാജ്നായകനാകുന്ന 'കടുവ'യാണ് താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്ന മലയാള സിനിമ. വില്ലൻ കഥാപാത്രത്തെയാണ് വിവേക് അവതരിപ്പിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |