കോട്ടയം: ജില്ലയിൽ 375 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ആറ് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. 564 പേർ രോഗമുക്തരായി. 4099 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 173 പുരുഷൻമാരും 176 സ്ത്രീകളും 26 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 82 പേർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 3672 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 339159 പേർ കൊവിഡ് ബാധിതരായി. 332203 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 21103 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെ 286 പേർക്കു മാത്രമായിരുന്നു കൊവിഡ് ബാധ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |