കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 168 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 186 പേർ രോഗമുക്തി നേടി. അഞ്ച് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.35 ആണ്. ഇതോടെ ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 133444 ആയി. 131214 പേർ രോഗമുക്തരായി. നിലവിൽ 1390 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1252 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. പുതുതായി നിരീക്ഷണ ത്തിലായ 1199 പേർ ഉൾപ്പെടെ ആകെ 11721 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ നിന്ന് 1329 സാമ്പിളുകൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചു.
രോഗം ബാധിച്ചവർ
പൂതാടി 19, ബത്തേരി 18, മുട്ടിൽ 15, മീനങ്ങാടി 14, കൽപ്പറ്റ, പുൽപ്പള്ളി 12 വീതം, അമ്പലവയൽ, മാനന്തവാടി 9 വീതം, കോട്ടത്തറ, നെന്മേനി 7 വീതം, മേപ്പാടി 6, എടവക, തവിഞ്ഞാൽ, വെള്ളമുണ്ട 5 വീതം, മൂപ്പൈനാട്, പടിഞ്ഞാറത്തറ, തൊണ്ടർനാട് 4 വീതം, കണിയാമ്പറ്റ, തിരുനെല്ലി 3 വീതം, നൂൽപ്പുഴ, വൈത്തിരി 2 വീതം, മുള്ളൻകൊല്ലി, പനമരം, വെങ്ങപ്പള്ളി ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |