പത്തനംതിട്ട : ജില്ലയിലെ ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഗോഡൗണിൽ മന്ത്രി ജി.ആർ.അനിൽ പരിശോധന നടത്തി. ഗോഡൗണുകളിലെ ഉൽപന്നങ്ങൾ കയറ്റി അയക്കുന്നതും അവയുടെ കേടുപാടുകൾ സംബന്ധിച്ചും വിവിധ പരാതികൾ ലഭിച്ചതിന്റെ ഭാഗമായി വസ്തുത മനസിലാക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിശോധന നടത്തിയതെന്ന് മന്ത്രി പറഞ്ഞു.
ഗോഡൗണുകളിലെ ഉൽപന്നങ്ങൾ കയറ്റി അയക്കുന്നതും അവയുടെ കേടുപാടുകൾ സംബന്ധിച്ചും വിവിധ പരാതികൾ ലഭിച്ചിരുന്നു. സന്ദർശനത്തിൽ പരാതികളിൽ വസ്തുത ഉണ്ടെന്ന് ബോദ്ധ്യപ്പെട്ടു. പല പാക്കിംഗ് ചാക്കുകളും പൊട്ടിയ നിലയിലാണുള്ളത്. ഇത് പരിശോധിക്കാൻ അധികൃതർക്ക് നിർദേശം നൽകി. ഉപയോഗമില്ലാതെ കിടക്കുന്ന ഉൽപന്നങ്ങൾ കൃത്യമായി പാക്ക് ചെയ്തു ഒരാഴ്ചയ്ക്കുള്ളിൽ മാറ്റി വൃത്തിയായി സൂക്ഷിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കോന്നി പൂങ്കാവ് ശാസ്താ കണ്ടെയ്നേഴ്സ് ആൻഡ് പാക്കേജിംഗ് ലിമിറ്റഡിന്റെ ഫാക്ടറിയും സന്ദർശിച്ചു. സിവിൽ സപ്ലൈസ് കമ്മിഷണർ ഡോ.ഡി.സജിത്ത് ബാബു, ജില്ലാ സപ്ലൈ ഓഫീസർ സി.വി മോഹനകുമാർ, ടി.എസ്.ഒ അയ്യൂബ് ഖാൻ, സപ്ലൈകോ എ.എം രാജീവ്, ജനറൽ മാനേജർ ഷീജ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |