SignIn
Kerala Kaumudi Online
Saturday, 27 April 2024 3.05 AM IST

സല്യൂട്ട് കിട്ടാത്തതിന് പരിഭവിച്ച തൃശൂർ മേയർ വീണ്ടും പിണങ്ങി, പരസ്യത്തിൽ എം എൽ എ യുടെ ഫോട്ടോയേക്കാൾ ചെറുതാക്കി,  ബഹുമാനം നൽകിയില്ലെന്ന് എം കെ വർഗ്ഗീസ്

balachandran-

തൃശൂർ : തനിക്ക് ബഹുമാനം നൽകിയില്ലെന്ന പരിഭവവുമായി വീണ്ടും തൃശൂർ മേയർ എം കെ വർഗ്ഗീസ്. പൂങ്കുന്നം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പരിപാടിയുടെ ബോർഡിൽ തന്റെ ഫോട്ടോ സ്ഥലം എം എൽ എയുടെ ഫോട്ടോയെക്കാൾ ചെറുതാക്കിയെന്നാണ് മേയറുടെ ആക്ഷേപം. ഇതേ തുടർന്ന് പരിപാടി മേയർ ബഹിഷ്‌കരിക്കുകയും ചെയ്തു. വിവാദത്തെ തുടർന്ന് സ്‌കൂളിലെ ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പി. ബാലചന്ദ്രൻ എം.എൽ.എ. സ്ഥലത്തെത്തിയതുമില്ല. ഇതാദ്യമായല്ല മേയർ ബഹുമാനം പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നത്. പൊലീസുകാർ തന്നെ സല്യൂട്ട് ചെയ്യുന്നില്ലെന്നായിരുന്നു ആദ്യം മേയറുടെ പരാതി. എന്നാൽ നിയമാവലി ചൂണ്ടിക്കാട്ടി പൊലീസ് സല്യൂട്ട് നൽകാതിരുന്നതോടെ മേയർ വിവാദം അവസാനിപ്പിക്കുകയായിരുന്നു.

പ്രോട്ടോക്കോൾ ഉയർത്തിയാണ് മേയർ താൻ എം എൽ എക്കാൾ ചെറുതല്ലെന്ന് വാദിക്കുന്നത്. എം.എൽ.എ.യെക്കാൾ വലുതാണ് തന്റെ സ്ഥാനമെന്നും ഫോട്ടോയുടെ വലുപ്പം കുറച്ചത് ശരിയായില്ലെന്നും സ്‌കൂൾ പ്രിൻസിപ്പാളിനോട് അദ്ദേഹം പരാതി പറയുകയും ചെയ്തു. മേയറുടെ പദവി ഡെപ്യൂട്ടി സ്പീക്കർക്ക് തുല്യമാണെന്നും, ആ ബഹുമാനം തനിക്ക് ലഭിച്ചില്ലെന്നും പിന്നീട് ഈ വിഷയത്തിൽ മേയർ പ്രതികരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: P BALACHANDRAN, MAYOR, THRISSUR MAYOR, RESPECT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.