കൊച്ചി: ജില്ലയിൽ ഇന്നലെ 764 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 747 പേർക്ക് സമ്പർക്കം വഴിയാണ് രോഗം. 559 പേർ രോഗമുക്തി നേടി. 8.78 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1184 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6288 ആണ്. സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നും 8706 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നലെ 5658 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 786 ആദ്യ ഡോസും 4872 സെക്കന്റ് ഡോസുമാണ്. കോവിഷീൽഡ് 5549 ഡോസും 80 ഡോസ് കോവാക്സിനും 29 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്. ജില്ലയിൽ ഇതുവരെ 5206528 ഡോസ് വാക്സിനാണ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |