കൊച്ചി : ഗാർഹിക പീഡനത്തിന് ശേഷം ഭർതൃവീട്ടുകാർ വീടുപൂട്ടിപ്പോയ സംഭവത്തിൽ യുവതിയ്ക്ക് താത്ക്കാലിക സംരംക്ഷണമായി. കാക്കനാടുള്ള സഖി വൺ സ്റ്റോപ് ഷെൽട്ടറിലേക്കാണ് മാറ്റിയത്. യുവതിയെ ബുധനാഴ്ച രാവിലെ കലൂർ ബാങ്ക് റോഡിലുള്ള ഭർത്താവ് ഓസ്വിൻ വില്യം കൊറയയുടെ വീട്ടിൽ നിന്നാണ് സഖിയുടെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയത്. തുടർനടപടികളുമായി മുന്നോട്ട് പോകുമെന്നും യുവതിയ്ക്ക് അതുവരെ സംരക്ഷണം നൽകുമെന്നും രാവിലെ സ്ഥലത്തെത്തിയ വനിതാ സംരക്ഷണ ഓഫീസർ എം.എസ്. ദീപ പറഞ്ഞു. ഗാർഹിക പീഡന നിരോധന നിയമത്തിലെ പ്രൊട്ടക്ഷൻ ഉത്തരവ് നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന പോരായ്മകൾക്ക് പരിഹാരം കാണാൻ ചട്ടങ്ങളിൽ ഭേദഗതികൾ നിർദ്ദേശിക്കാൻ കമ്മിഷൻ തീരുമാനമെടുത്തിട്ടുണ്ടെന്ന് വനിതാകമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |