കളമശേരി: ലഹരിമുക്ത ഏലൂർ എന്ന ആശയത്തോടെ ഏലൂർ നഗരസഭയും സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായി ഫുട്ബാൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു. ജനുവരിയിൽ നടത്തുന്ന ടൂർണ്ണമെന്റ് വിജയകരമാക്കുന്നതിന് 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. യോഗം നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാനായി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ബി. രാജേഷിനെയും ജനറൽ കൺവീനറായി സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ എ.ആർ.രഞ്ജിത്തിനെയും ട്രഷററായി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക ചന്ദ്രനെയും ടെക്നിക്കൽ കമ്മിറ്റി ചെയർമാനായി കൗൺസിലർ പി.ബി.ഗോപിനാഥിനെയും തിരഞ്ഞെടുത്തു. മത്സരിക്കുന്ന ടീമുകൾക്ക് 24 വരെ രജിസ്ട്രേഷൻ ഉണ്ടായിരിക്കും. രജിസ്ട്രേഷന് :8129051 985, 9562177871.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |