പൂവാർ: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (സി.ഐ.ടി.യു) അവണാകുഴി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. അവണാകുഴി സർവീസ് സഹകരണ ബാങ്കിന്റെ മെയിൻ ബ്രാഞ്ചിന് മുന്നിൽ സംഘടിപ്പിച്ച പ്രതിക്ഷേധ സംഗമം ബാങ്ക് പ്രസിഡന്റ് കെ. സോമൻ ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ കൊടങ്ങാവിള ബ്രാഞ്ചിന് മുന്നിൽ നടന്ന പ്രതിക്ഷേധ സംഗമം കെ.പി. ശശിധരൻനായരും അതിയന്നൂർ ബ്രാഞ്ചിന് മുന്നിൽ നടന്ന പ്രതിക്ഷേധ സംഗമം കെ. ഗോപിയും ഉച്ചക്കട ശാഖക്ക് മുന്നിൽ നടന്ന പ്രതിക്ഷേധ സംഗമം കെ. ജയകുമാറും ഉദ്ഘാടനം ചെയ്തു. കൊടങ്ങാവിള വിജയകുമാർ, അജയബിനു, കെ. മുരുകൻ, പി.സി. വിജയകുമാർ, ശ്രീകുമാർ,നസീർ,സുരീഷ് കുമാർ,പ്രവച്ചമ്പലം ബിന്ദു എന്നിവർ സംസാരിച്ചു
ഫോട്ടോ: അവണാകുഴി സർവീസ് സഹകര ബാങ്കിന്റെ മെയിൻ ബ്രാഞ്ചിന് മുന്നിൽ നടന്ന പ്രതിഷേധ സംഗമം ബാങ്ക് പ്രസിഡന്റ് കെ. സോമൻ ഉദ്ഘാടനം ചെയ്യുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |