കോട്ടയം : സംസ്ഥാനത്തെ ടിംബർ കട്ടിംഗ് ഫെല്ലിംഗ്, ഓയിൽ ഫാം, ടി.എം.ടി. സ്റ്റീൽ ബാർ നിർമാണം എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിന് ഇന്ന് ആലുവ ഗവ.ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ തെളിവെടുപ്പ് നടത്തും. രാവിലെ 10.30 ന് ടിംബർ കട്ടിംഗ് ഫെല്ലിംഗ്, 11 ന് ഓയിൽ ഫാം, 11.30 ന് ടി.എം.ടി. സ്റ്റീൽ ബാർ നിർമാണം എന്ന സമയക്രമത്തിലാണ് തെളിവെടുപ്പ്. മിനിമം വേതന ഉപദേശ സമിതി നടത്തുന്ന തെളിവെടുപ്പ് യോഗത്തിൽ മേഖലകളുമായി ബന്ധപ്പെട്ട ജില്ലയിലെ തൊഴിലാളിതൊഴിലുടമ പ്രതിനിധികൾ പങ്കെടുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |