SignIn
Kerala Kaumudi Online
Saturday, 27 April 2024 12.04 AM IST

കിസാൻ എക്സ് പോ 22 മുതൽ

kisan-expo-kerala

തിരുവനന്തപുരം: ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസും എക്സിക്യൂട്ടീവ് നോളജ് ലൈൻസും കർഷക സംഘടനകളുടെ സഹകരണത്തോടെ നടത്തുന്ന രണ്ടുദിവസത്തെ കിസാൻ ദിനാഘോഷവും പ്രദർശനവും ചേംബർ ഒഫ് കൊമേഴ്സ് ഓഡിറ്റോറിയത്തിൽ 22ന് ആരംഭിക്കും. കൃഷി, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിൽ നിന്നുള്ള സ്ഥാപനങ്ങളുടെ സ്റ്റാളുകൾ പ്രദർശനത്തിലുണ്ടാവും. സെമിനാറുകൾ, ഉൽപ്പന്ന സേവന പ്രദർശനം, ബയേഴ്സ് സെല്ലേഴ്സ് മീറ്റിംഗ്, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കാർഷിക സ്‌കീമുകളുടെ പരിചയപ്പെടുത്തൽ തുടങ്ങി വിവിധ പരിപാടികളും നടക്കും. എക്സ്‌പോയുടെ ലോഗോ ഇന്നലെ മന്ത്രി ജെ.ചിഞ്ചുറാണി പ്രകാശനം ചെയ്തു. മികച്ച കർഷകരെയും, കാർഷിക മേഖലയ്ക്ക് മികച്ച സംഭാവനകൾ നൽകിയവരേയും പ്രസ്ഥാനങ്ങളെയും ആദരിക്കും. പ്രവേശനം സൗജന്യം. പങ്കെടുക്കാൻ താൽപര്യമുള്ളവർ 9947733339, 9995139933 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KISAN EXPO
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.